പന്തളം: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അടൂർ പറക്കോട് കൊച്ചുകുട്ടി തെക്കേതിൽ നിർമ്മൽ ജനാർദ്ദനൻ (32), പറക്കോട് കറുകയിൽ ഭാഗം സുബേർ മൻസിലിൽ അജ്മൽ എൽ.എസ് (26)എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 5ന് വളളിക്കോട് തെക്കേതുണ്ടുപറമ്പിൽ അപ്പു (നിബിൻ കുമാർ-26)നെയാണ് വെട്ടിപ്പരിക്കേല്പിച്ചത്. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞു മടങ്ങുമ്പോൾ നരിയാപുരത്തുവച്ച് കാർ ഇടിച്ചു വീഴ്​ത്തിയ ശേഷമാണ് വെട്ടിയത്. ഈ കേസിലെ നാലു പ്രതികളെ പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.