പത്തനംതിട്ട : ബി.ജെ.പി പട്ടികവർഗമോർച്ചയുടെ നേതൃത്വത്തിൽ റാന്നി മണ്ഡലത്തിലെ ളാഹ​മഞ്ഞത്തോട് കോളനിയിൽ വിഷു കിറ്റും, വിഷുകൈനീട്ടവും വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ്​ വി.എ സൂരജ് നിർവഹിച്ചു. പട്ടികവർഗ മോർച്ചാ ജില്ലാ പ്രസിഡന്റ് സുജൻ അട്ടത്തോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ.ജി.കുറുപ്പ് ,ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, മണ്ഡലം പ്രസിഡന്റ് സന്തോഷ് വടശേരിക്കര, വി.ടി.വർഗീസ്, ഊരുമൂപ്പൻ നാരായണൻ മൂപ്പൻ, അരുൺ അനിരുദ്ധൻ, അനീഷ്, സാനു, വിനോദ് എന്നിവർ സംസാരിച്ചു.