17-sob-raju
രാജു

പന്തളം: തെങ്ങ് മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കുടശ്ശനാട് പാണം പടിഞ്ഞാറ്റേതിൽ നാണുവിന്റെ മകൻ രാജു (37) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. പൂഴിക്കാട് പാലത്തടം ഭാഗത്തുള്ള ഒരു വീട്ടിൽ ഉണങ്ങി നിന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. ഇയാൾ തെങ്ങിനു മുകളിൽ കയറിയപ്പോൾ തെങ്ങ് പിഴുത് ഇയാൾക്കൊപ്പം അടുത്ത വീടിന്റെ മുകളലേക്ക് വീണു പരുക്കേല്ക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ വെള്ളിയാഴ്ച രാതി 10 മണയോടെയാണു മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: അഞ്ജു. മക്കൾ: സൂര്യ, മഹാലക്ഷ്മി.