പന്തളം: മുടിയൂർക്കോണം ചിറ്റിലപാടശേഖരത്തെ നെൽ കൃഷി വേനൽമഴയിൽ വെള്ളം കയറി നശിച്ചത് ആന്റോ ആന്റണി എം.പി സന്ദർശിച്ചു. കർഷകരുടെ പരാതികൾ കേട്ടു.പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. യു.ഡി.എഫ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ ,മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ, പാടശേഖര സമിതി പ്രസിഡന്റ് കെ.എൻ.രാജൻ: സെക്രട്ടറി വർഗീസ് ജോർജ്,.വി.എം അലക്‌സാണ്ടർ ,ബിജു.പി.പി ജോൺ,'കോശി കെ മാത്യു കുട്ടൻ നായർ, സുകുമാരപിള്ള 'റ്റി, ഡി. ബേബി, രാജേഷ് ഗോപകുമാർ,സോളമൻ വരവുകാലായിൽ,വല്ലാറ്റൂർ വാസുദേവൻ പിള്ള എന്നിവർ എം.പി യോടൊപ്പമുണ്ടായിരുന്നു.