17-chittayam
വെള്ളം കയറി കൃഷി നശിച്ച കരിങ്ങാലി പാടശേഖരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിക്കുന്നു

പന്തളം:​വെള്ളംകയറി കൃഷി നശിച്ച കരിങ്ങാലി പാടശേഖരങ്ങളുടെ വിവിധ സ്ഥലങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. കർഷക പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 25 നകം വിളിച്ചുചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തോടുകളുടെയും ആഴംകൂട്ടി പ്രധാന തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ചിറ്റയം പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ് അജയകുമാർ, അഡ്വ സതീഷ്, അനിൽകുമാർ,അജി, രവീന്ദ്രൻ, മഹേഷ് സോമൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു