bjp

ചെങ്ങന്നൂർ: പിന്നാക്ക ജനവിഭാഗത്തിനായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നത് ഭരണഘടനാ ശിൽപി അംബേദ്കർക്ക് നൽകുന്ന ആദരവാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ പറഞ്ഞു. ബി.ജെ.പിയുടെ അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി അനീഷ് മുളക്കുഴ, വൈസ് പ്രസിഡന്റ് പി.ബി അഭിലാഷ്, മണ്ഡലം സെക്രട്ടറി മനോഹരൻ മണക്കാല, കെ.ജി മനോജ്, പ്രമോദ് കുമാർ, സി. കെ ഹരികുമാർ, മനു മുരളി, സുനിൽ കുന്നുതറ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.