15-vishu-easter
അങ്ങാടിക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ ആരംഭിച്ച വിഷു ഈസ്റ്റർ സഹകരണ വിപണി കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച വിഷു ഈസ്റ്റർ സഹകരണ വിപണി കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷനായി.ക്ഷേമ പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടാനം ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, പഞ്ചായത്ത് അംഗം സേതുലക്ഷ്മി, മുൻ ബാങ്ക് പ്രസിഡന്റ് ഡി.രാജാറാവു , പി. വി. സുന്ദരേശൻ, ആർ. ഷിബു, പി.കെ.സുഗതൻ, എസ്.സ്മിതിൻ, ആർ.അജികുമാർ, ദീപ.എൽ, സുലജ അനിൽ, പ്രശോഭ ,പി.സതീഷ് കുമാർ, ജി.ഷീജ എന്നിവർ സംസാരിച്ചു.