റാന്നി : പെരുനാട് ഹൈസ്കൂൾ പി.ടിഎയുടെ ആഭിമുഖ്യത്തിൽ മദ്ധ്യവേനൽ അവധിക്കാലത്ത് കുട്ടികൾക്കായി വിവിധ പരിശീലന പരിപാടികൾ ഇന്ന് ആരംഭിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കും സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്കും പങ്കെടുക്കുവാൻ അവസരം ഉണ്ട്. പെൻസിൽ ഡ്രോയിംഗ്, ക്യാഫ്റ്റ് വർക്ക്, നാടക കളരി , കരാട്ടെ എന്നീ ഇനങ്ങളിലാണ് പരിശീലന പരിപാടികൾ നടത്തുന്നത്. ഓരോ ഇനത്തിലും വിദഗ്ദ്ധർ നേതൃത്വം നൽകുന്ന ക്ലാസുകൾ തികച്ചും സൗജന്യമാണ്. ഫോൺ : 6282310932