പന്തളം : ഇ.കെ.നയനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി. ആർ.പി.സി ആരോഗ്യ കേരള വാർഡ് കോഡിനേറ്റർമാരുടെ ഐ.ഡി കാർഡ് വിതരണോദ്ഘാടനം പി.ആർ.പി സി ജില്ലാ കമ്മിറ്റി അംഗം എസ് .കൃഷ്ണകുമാർ നിർവഹിച്ചു. ചടങ്ങിൽ സോണൽ ട്രഷറർ മധുസൂദന കുറുപ്പ് അദ്ധ്യക്ഷനായിരുന്നു. സോണൽ സെക്രട്ടറി കെ.ഹരി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ദീപു ജയകുമാർ, അജയകുമാർ പ്രസന്നൻ എന്നിവർ സംസാരിച്ചു.