പന്തളം: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തുമ്പമൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷു കിറ്റ് വില്പന നടത്തി.സി.പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്​തു. ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക്​ സെക്രട്ടറി എൻ.സി അബീഷ്, പ്രസിഡന്റ്​ എച്ച്. ശ്രീഹരി, ജില്ലാ കമ്മിറ്റി അംഗം വർഷാബിനു, ജയപ്രകാശ്, എച്ച്. അൻസാരി, എച്ച് നവാസ് ഖാൻ, സന്തോഷ്​ ജോർജ്, സൽമാൻ സക്കീർ എന്നിവർ പങ്കെടു​ത്തു.