പന്തളം: സേവാഭാരതി കുളനടയുടെ പുതുതായി വാങ്ങിയ ആംബുലൻസ് നാടിന് സമർപ്പിച്ചു.
വിഷു ദിനത്തിൽ രാവിലെ 11.30ന് കുളനട ഭാഗവതിക്ഷേത്രത്തിൽ നടന്ന ചടങ്ങ് ചാങ്ങേത്ത് ആയുർവേദ ആശുപത്രി എം.ഡി ഡോ. വിപിന ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി കുളനടയുടെ പ്രസിഡന്റ്​ ജി.സന്തോഷ്​ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എച്ച് ഹരിലാൽ,എ.എൻ കൃഷ്ണൻ, പി.എൻ നാരായണവർമ്മ, പി.ആർ മോഹൻദാസ്, ജി.സന്തോഷ് കുമാർ,കെ.ആർ സുജിത്ത്, കെ.ആർ സോമൻ എന്നിവർ സംസാരിച്ചു. തുടർന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി.പി.എൻ നാരായണ വർമ്മ, ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി സമാഹരിച്ച തുക കൊണ്ട് വാങ്ങിയ ആംബുലൻസ്, ആവശ്യഘട്ടങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇനിമുതൽ പൊതുജനങ്ങൾക്കും അതിനിർദ്ധനർക്കും സൗജന്യമായും ലഭ്യമാക്കുമെന്നും സേവാഭാരതിയുടെ ഭാരവാഹികൾ അറിയിച്ചു.