കോന്നി: എസ്‌.എൻ.ഡി.പി യോഗം 414 -ാം മലയാലപ്പുഴ വള്ളിയാനി - പരപ്പനാൽ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠ വാർഷീകവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും 23ന് നടക്കും. രാവിലെ 4 :30 ന് പള്ളിയുണർത്തൽ, 5ന് ഹരിനാമകീർത്തനം, 5 : 30ന് ഗണപതിഹോമം, 6ന് പതാകയുയർത്തൽ, 6.30ന് ഉഷപൂജ, 8ന് ഭഗവതപാരായണം, 10.30ന് പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ എസ്‌.സജിനാഥ്, മൈക്രോ ഫൈനാസ് യൂണിയൻ കോ -ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, ശാഖ സെക്രട്ടറി കെ.കാർത്തികേയൻ, യുണിയൻ കമ്മറ്റി അംഗം പി.ആർ. ഗിരീഷ് തുടങ്ങിയവർ സംസാരിക്കും. 11.30ന് സൗമ്യ അനുരുദ്ധന്റെ പ്രഭാഷണം, 1.30ന് അന്നദാനം, 3ന് കലാമണ്ഡലം നിഖിലിന്റെ ശീതങ്കൻ തുള്ളൽ, 5.30ന് നാമജപം, 6.30ന് ദീപാരാധന, ദീപകാഴ്ച.