
പന്തളം: പോളണ്ടിൽ നിന്നുള്ള ഇന്റർനാഷണൽ ഫുട്ബാൾ കോച്ച് റാഡിക് റസിന്റെ നേതൃത്വത്തിൽ പന്തളം എമിനൻസ് സ്കൂൾ ഗ്രൗണ്ടിൽ അവധിക്കാല ഫുട്ബാൾ പരിശീലനം ആരംഭിച്ചു. ആലപ്പുഴ ചത്തിയറ ഫുട്ബാൾ അക്കാദമിയുടെ നിയന്ത്രണത്തിൽ നടക്കുന്ന പരിശീലനക്കളരിയുടെ ഉദ്ഘാടനം അക്കാദമി പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ നിർവഹിച്ചു. എമിനെൻസ് സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. അക്കാദമി കോർഡിനേറ്റർ ഗിരിജ മുഖ്യപ്രഭാഷണം നടത്തി. കോച്ച് റാഡിക് റസിൻ, എസ്. കൃഷ്ണൻ, എസ്. മധു എന്നിവർ സംസാരിച്ചു. ക്യാമ്പ് മേയ് അവസാനം വരെ തുടരും.
ഫോൺ : 6282314227.