കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ 3704-ാം കാഞ്ഞിറ്റുകര ശാഖാ യോഗത്തിലെ ശ്രീനാരായണ കലോത്സവം യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് രാജൻ മുണ്ടോലി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സോജൻ സോമൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി മെമ്പർ സുരേഷ് കുമാർ, മുൻ ശാഖാ സെക്രട്ടറി ധർമ്മജൻ കായിത്രയിൽ, ശാഖാ വൈസ് പ്രസിഡന്റ് അജികുമാർ, വനിതാസംഘം കേന്ദ്രകമ്മിറ്റി അംഗം സീമാ രഘു, യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് നീതു മോഹൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് രാജൻ മുണ്ടോലിയെ യൂണിയൻ പ്രസിഡന്റ് പൊന്നാടയണിച്ച് ആദരിച്ചു. ശാഖാ സെക്രട്ടറി ദീപ സുഭാഷ് സ്വാഗതവും വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് രജനി രാജേഷ് നന്ദിയും പറഞ്ഞു.