പള്ളിക്കൽ: കുട്ടി ശാസ്ത്രജ്ഞരാകാം. അടൽ ടിങ്കറിംഗ് ലാബ് പള്ളിക്കൽ സ്ക്കൂളിലും. കുട്ടി ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ കേന്ദ്ര സർക്കാർ നീതി ആയോഗ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ലിങ്കറിംഗ് . പള്ളിക്കൽ പി.യു.എസ്.പി എം എച്ച് എസ് ആൻഡ് പി.യു.എം വി.എച്ച് എസ് എസ് സ്കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ലാബിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. സ്‌റ്റീം എഡ്യൂക്കേഷന്റെ ഭാഗമായി സയൻസ്, ടെക്നോളജി, മാത്തമാറ്റിക്സ്, എൻജിനീയറിംഗ് വിദ്യാഭ്യാസം എല്ലാ സ്കൂളിലും എത്തിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. റോബോട്ടിക്സ് , റാപ്പിഡ് പ്രോട്ടോടൈപ്പിംഗ്, ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ , ഇൻസ്ട്രമെന്റേഷൻ എന്നിങ്ങനെ നൂറ് കണക്കിന് ഉപകരണങ്ങൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഉദ്ഘാടന സമ്മേളനത്തിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.