sndp
എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി, ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന പഠന കളരിയിൽ എസ്. എൻ. ഡി. പി യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ സംഘടനാ സന്ദേശം നൽകുന്നു.

അടൂർ : എല്ലാ മതസ്ഥർക്കും ഒരുപോലെ അവരവരുടെ വിശ്വാസത്തിലൂന്നി ദൈവത്തെ ഭജിക്കാനുള്ള അമൂല്യ കൃതിയാണ് ദൈവദശകമെന്ന് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി, ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഒാഡിറ്റോറിയത്തിൽ നടത്തിയ നേതൃത്വ പരിശീലന പഠനകളരിയിൽ സംഘടനാസന്ദേശം നൽകുകയായിരുന്നു അവർ. ഇത്രത്തോളം മഹത്തായ കൃതി ഗുരുദേവനല്ലാതെ മറ്റാർക്കും രചിക്കാൻ കഴിയില്ലെന്നും അതുകൊണ്ടാണ് ദൈവദശകം എന്ന കൃതിയുടെ പ്രാഥാന്യം ഒാരോ നാൾ കഴിയുന്തോറും പത്തരമാറ്റ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതെന്നും വനജ വിദ്യാധരൻചൂണ്ടിക്കാട്ടി.

യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം എന്നിവർ മുഖ്യ സന്ദേശം നൽകി. വനിതാസംഘം യൂണിയൻ കൺവീനർ സുജാ മുരളി ആശംസാ പ്രസംഗം നടത്തി.തുടർന്ന് ദൈവദശകത്തെ ആസ്പദമാക്കി വൈക്കം മുരളി പഠനക്ളാസ് നയിച്ചു. വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ സ്മിതാ പ്രകാശ് നന്ദിപറഞ്ഞു.