അടൂർ : സംസ്ഥാന സർക്കാരിന്റെ വിശപ്പ് ഹിത പദ്ധതിയുടെ ഭാഗമായിട്ടുള്ള അടൂർ നിയോജക മണ്ഡലത്തിലെ സുഭിക്ഷ ഹോട്ടൽ ഇന്ന് വൈകിട്ട് 3.3 ന് ആനന്ദപ്പള്ളിയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരിക്കും. ഇവിടെ നിന്നും 20 രൂപയ്ക്ക് ഉൗണ് ലഭിക്കും.