അടൂർ : കെ എസ്‌ ആർ ടി സി യൂണിറ്റിലെ ജീവനക്കാരുടെ കൂട്ടായ്‌മയായ കരുണയും, തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ ആശുപത്രിയുമായി ചേർന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പും, തിമിര രോഗ നിർണയവും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. കരുണ പ്രസിഡന്റ് ടി.ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു. എ. ടി. ഒ കെ. കെ. ബിജി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അലാവുദീൻ,കൗൺസിലർ ഗോപു കരുവാറ്റ, മേലൂട് അഭിലാഷ്,എ. കെ. വിൽസൺ, ബി. രാജേഷ്, ശ്രീജിത്ത്, ഡോ.ദേവി, ജി. രവീന്ദ്രൻ, തെങ്ങമം രാജേഷ്, കെ. ബൈജു., വി രാജീവ് എന്നിവർ സംസാരിച്ചു.