mla
സാംബവ മഹാസഭ അരുവാപ്പുലം ശാഖ വാർഷികവും കുടുംബ സംഗമവും കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉത്ഘാടനം ചെയ്യുന്നു

കോന്നി: സാംബവ മഹാസഭ അരുവാപ്പുലം 98 -ാംനമ്പർ ശാഖാ വാർഷികവും കുടുംബ സംഗമവും കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ദേവരാജ് അരുവാപ്പുലം, ജില്ലാ ജോയന്റ് സെക്രട്ടറി എ.എൻ. കൃഷ്ണൻകുട്ടി, സുരേഷ്, ശശി നാരായണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ മുതിർന്ന സമുദായാംഗങ്ങളെ യൂണിയൻ പ്രസിഡന്റ് സി.കെ. ലാലു ആദരിച്ചു.