bjp

ഓമല്ലൂർ : 23 ,24 തീയതികളിൽ എറണാകുളത്തു നടക്കുന്ന കർഷക മഹാസംഗമത്തിന് മുന്നോടിയായി ജില്ലയിൽ 300 സ്ഥലങ്ങളിൽ പതാകദിനം ആചരിച്ചു.ജില്ലാതല ഉദ്ഘാടനം റാന്നി മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് ശ്യം തട്ടയിൽ നിർവഹിച്ചു.കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി എ.ആർ.രാജേഷ് ,ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് പി.എസ് . സന്തോഷ് കുമാർ കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് മോഹനൻ പുതുക്കട എന്നിവർ പങ്കെടുത്തു.ഓമല്ലൂരിൽ മീഡിയ സ്റ്റേറ്റ് കോഡിനേറ്റർ രവീന്ദ്ര വർമ്മ അംബാനിലയം പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് സുരേഷ് കോയിയ്ക്കൽ ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടിനായർ ആറ്റരികം വിശ്വരാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന ചടങ്ങിൽ ജില്ലാ , മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി.