തിരുവല്ല: പൊതുമരാമത്ത് തിരുവല്ല സെക്ഷന്റെ പരിധിയിലെ ബഥേൽപടി ചുമത്ര റോഡിൽ ചുമത്ര മുതൽ ഹോസ്പിറ്റൽ വരെ ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നും നാളെയും ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് പോകേണ്ട വാഹനങ്ങൾ ബഥേൽപടി വഴി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.