പ്രമാടം : പ്രമാടം പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതി നടപ്പാക്കുന്നതിന് ഒരു ഓവർസിയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സിവിൽ എൻജിനിയറിംഗ് ബിരുദം, അഗ്രികൾച്ചർ എൻജിനിയറിംഗ് ബിരുദം, സിവിൽ എൻജിനിയറിംഗ് ഡിപ്ളോമ എന്നിവയിൽ ഏതെങ്കിലുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റിന്റെ പകർപ്പ് സഹിതം വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ 23ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം. ഫോൺ : 04682 242215.