bjp-
ആർ എസ് എസ് മുൻ പ്രചാരകനായിരുന്ന ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുന്നു

റാന്നി: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് റാന്നിയിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി കുറുപ്പ്‌ ഉദ്ഘാടനം ചെയ്തു. ബിജു മുരുപ്പേൽ, ബിജെപി മണ്ഡലം പ്രസിഡന്റ് സന്തോഷ്‌ വടശ്ശേരിക്കര, ജനറൽ സെക്രട്ടറി ബിനു സി മാത്യു, ബിജു, അനോജ് കുമാർ, അരുൺ നായർ, അനീഷ് പി.നായർ തുടങ്ങിയവർ സംസാരിച്ചു.