തിരുവല്ല: സമൂഹത്തിൽ നിലനില്ക്കുന്ന മതമൈത്രി തകരാതെ കാത്തുസൂക്ഷിക്കണമെന്നും വിവിധ മതങ്ങളുടെ ആഘോഷങ്ങൾ അടുത്തടുത്ത് വരുന്നതുപോലെ മനുഷ്യമനസുകളും അടുത്തുവരണമെന്നും തുകലശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ പറഞ്ഞു. യു.ആർ.ഐ പീസ് സെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മതസൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവ.ഡോ.ജോസ് പുനമഠം അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗീവർഗീസ് മോർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.സൈമൺ ജോൺ,ഡോ.ജോസഫ് ചാക്കോ,ഏ.വി.ജോർജ് ,പി.പി.ജോൺ, ബെൻസി തോമസ്, അഡ്വ.പി.ഹരികൃഷ്ണൻ ,പാസ്റ്റർ പി.ജെ.ജോൺ ,എം.ടി. രാജു, സി.ജെ.ബാബു, വി.എം.ജോസഫ് എന്നിവർ പ്രസംഗിച്ചു.