തിരുവല്ല: തുകലശേരി സി.എസ്.ഐ വൊക്കേഷണൽ ഹയർസെക്കൻഡറി ബധിര വിദ്യാലയത്തിൽ 2022- 23 അദ്ധ്യയനവർഷത്തിൽ എൽ.കെ.ജി, ഒന്നാം ക്ലാസ് പ്രവേശനത്തിന് ശ്രവണ സംസാരപരിമിതിയുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്ത് വയസിൽ താഴെയുള്ളവർക്കാണ് പ്രവേശനം. താമസവും ഭക്ഷണവും സൗജന്യം. സ്പീച്ച് തെറാപ്പി സൗകര്യമുണ്ട്. വിലാസം: ഹെഡ്മിസ്ട്രസ്, സി.എസ്.ഐ ബധിര വിദ്യാലയം, തുകലശേരി, തിരുവല്ല. പിൻ 689101 ഫോൺ: 9446061354.