തിരുവല്ല: കെ.എസ്.ആർ.ടി.സിയോടൊപ്പം അവധിക്കാലത്ത് മൂന്നാറിലേക്ക് ഉല്ലാസയാത്രയ്ക്ക് പോകാം. തിരുവല്ലയിൽ നിന്ന് രണ്ടുപകലും ഒരു രാത്രിയും കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത് കാഴ്ചകൾ ആസ്വദിക്കാവുന്ന മൂന്നാർ വിനോദയാത്ര മേയ് എട്ടിന് ആരംഭിക്കും

ആദ്യദിനം മൂന്നാർ ടീ മ്യുസിയം, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫോട്ടോ പോയിന്റ് എന്നിവിടങ്ങളിലും രണ്ടാം ദിവസം കാന്തല്ലൂർ, മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക് എന്നിവിടങ്ങളിലും എത്തും. കെ.എസ്.ആർ.ടി.സിയുടെ എ.സി ബസിൽ ഡോർമെട്രി താമസം ഉൾപ്പെടെ 1180 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണവും പ്രവേശന ഫീസും ഇതിൽ ഉൾപ്പെടില്ല. തിരുവല്ലയിലെ ജനപ്രിയ ടൂറിസം സർവീസുകളായ മലക്കപ്പാറ ഈമാസം 24നും തിരുവല്ല - മൺറോതുരുത്ത് - സാമ്പ്രാണികൊടി മേയ് ഒന്നിനും ഉണ്ടായിരിക്കുമെന്നും ഡിപ്പോ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും തിരുവല്ല ഡിപ്പോ: ഫോൺ: 0469 2602945, 9744348037.