dyfi
ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അഖില കേരള വടം വലി മത്സരം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം കെ.യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘടകസമിതി ചെയർമാൻ മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന കമ്മിറ്റി അംഗം സംഗേഷ് ജി.നായർ,ജില്ലാ സെക്രട്ടറി ബി.നിസാം, പ്രസിഡന്റ് എം.സി അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രാജ്കുമാർ, ബ്ലോക്ക് സെക്രട്ടറി സോബി ബാലൻ, ജില്ലാ കമ്മിറ്റി അംഗം ഹരീഷ് മുകുന്ദ് എന്നിവർ സംസാരിച്ചു.