അടൂർ : പള്ളിക്കൽ പി.യു.എസ്.പി.എം.എച്ച്.എസ് ആൻഡ് പി.യു.എം.വി.എച്ച്.എസ്.എസ് സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് ആരംഭിച്ചു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ശങ്കരി.ജെ. ഉണ്ണിത്താൻ ഡെപ്യൂട്ടി സ്പീക്കറെ ആദരിച്ചു. തിരുവനന്തപുരം എസ്.യു.റ്റി. ആശുപത്രി ക്രിട്ടിക്കൽ കെയർ ഹെഡ് ഡോ. ബിജു . സി. നായർ ഉപഹാരം നൽകി. സ്കൂൾ മാനേജർ ടി.എസ് പത്മകുമാരി ,പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീ . ജഗദീശൻ, രാജലക്ഷ്മി, ആനയടി അനിൽകുമാർ , പ്രിൻസിപ്പൽ സനൽകുമാർ, എച്ച്. എം. രമാമണി അമ്മ, അരവിന്ദ് . എസ്.പി,, എന്നിവർ സംസാരിച്ചു.