അടൂർ : രാഷ്ട്രത്തേയും രാഷ്ട്രീയത്തേയും മനസിലാക്കിവേണം കുട്ടികൾ മുന്നോട്ടു പോകേണ്ടതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ അടൂർ ബി.ആർ.സി ഹാളിൽ ആരംഭിച്ച കുട്ടികളുടെ അവധിക്കാല പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിശുക്ഷേമ സമിതി ജില്ലാ വൈസ്പ്രസിഡന്റ് പ്രൊഫ.കെ.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.മഹേഷ് കുമാർ,കെ.കെ. വിമൽരാജ്, പ്രൊഫ.ടി.കെ.ജി.നായർ,ജി.പൊന്നമ്മ, ആർ. ഭാസ്‌കരൻ നായർ, എം.എസ്. ജോൺ, സി.ആർ.കൃഷ്ണകുറുപ്പ്, കെ.ജയകൃഷ്ണൻ,ആന്റണി പഴകുളം, അടൂർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാവ് അഡ്വ.സുരേഷ് സോമ കുട്ടികൾക്കായി നാടൻപാട്ട് അവതരിപ്പിച്ചു.