പന്തളം: പന്തളം നഗരസഭാ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ച മുട്ടാർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധ വിജയകുമാർ നിർവഹിച്ചു. നഗരസഭ കൗൺസിലർ രത്‌നമണി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ റ്റി.കെ. സതി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു കൗൺസിലർമാരായ പന്തളംമഹേഷ്, രശ്മി രാജീവ്, മുൻ ഗ്രാമ പഞ്ചായത്തംഗം പി.ജി .അനിൽകുമാർ, സി. ഡി. എസ്. വൈസ് ചെയർപേഴ്‌സൺ സിനിമോട്ടി ലാൽ, ഡോ. നിഷ, ഷിജിമോൾ എന്നിവർ സംസാരിച്ചു.