പന്തളം: അഖിലേന്ത്യാ കിസാൻസഭ പന്തളം പടിഞ്ഞാറ് മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ.വി സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.അജയകുമാർ, കെ.സി സരസൻ, പി.ആർ ശ്രീധരൻ, കെ.രവി, മഹേഷ് സോമൻ, സുമോദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായാ അഡ്വ.വി സതീഷ് കുമാർ (പ്രസിഡന്റ്), പി.ആർ ശ്രീധരൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.