ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയന്റെ പരിധിയിലുള്ള 46 ശാഖകളിലും മൂന്നു ദിവസങ്ങളിലായി ശ്രീനാരായണ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് കൺവീനർ അനിൽ പി. ശ്രീരംഗം പറഞ്ഞു. 1127ാം നമ്പർ കോട്ട ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഒന്നാമത് കോട്ട ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള സംഘടനാ പ്രവർത്തന ശൈലിയാണ് യൂണിയനെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗം എം.പി. സുരേഷ്, ശാഖാ വൈസ് പ്രസിഡന്റ് വിനോദ് .ജി, വനിതാസംഘം പ്രസിഡന്റ് ശാന്തമ്മ കെ.ആർ., സെക്രട്ടറി സുലജ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് പി.വി.രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി രഘുദിവാകരൻ നന്ദിയും പറഞ്ഞു.ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ ധന്യ ബെൻസൽ കോട്ടയം പ്രഭാഷണം നടത്തി. ഗുരുദേവദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് 5.30 ന് സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. സമാപന ദിവസമായ ബുധനാഴ്ച രാവിലെ 10.30 ന് സനാതന ധർമ്മ സൂഫി പ്രഭാഷകൻ പി.എം.എ. സലാം മുസ്ലിയാർ ആധുനിക യുഗത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.