തിരുവല്ല: നിരണത്ത് ആത്മഹത്യചെയ്ത കർഷകൻ രാജീവന്റെ കാർഷിക കടങ്ങൾ സംബന്ധിച്ച് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. രാജീവന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ കൃഷിയിൽ നിന്ന് രാജീവൻ സപ്ളൈകോയിൽ നൽകിയ നെല്ലിന്റെ വില മൂന്ന് ദിവസത്തിനുള്ളിൽ ഭാര്യയുടെ അക്കൗണ്ടിലൂടെ നൽകും. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ നിരണം ശാഖയിലെ കാർഷിക വായ്പയും മറ്റു കടങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും. നിരണത്തെ പുരുഷസ്വാശ്രയ സംഘത്തെ സംബന്ധിച്ച് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സർക്കാർ രാജീവന്റെ കുടുംബത്തോടൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. തോമസ് കെ.തോമസ് എം.എൽ.എ, സി.പി.ഐ ജില്ലാ'സെക്രട്ടേറിയറ്റ് അംഗം അഡ്വ.കെ.ജി.രതീഷ്‌കുമാർ, മണ്ഡലം സെക്രട്ടറി ശശി പി.നായർ, കേരള മഹിളാസംഘം സംസ്ഥാന ജോ.സെക്രട്ടറി ലതാദേവി, ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്‌കർ,കർഷകത്തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് പി.എസ്.റെജി,കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയിക്കുട്ടി ജോസഫ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു സി.കെ, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ടി.സി.കോമളകുമാരി, പി.റ്റി.ലാലൻ,റോബി തോമസ്,അബ്ദുൾ സമദ്, ഷീജാ സമദ് എന്നിവർ ഒപ്പമുണ്ടായിരുന്നു