അടൂർ: സർക്കാർ നേരിട്ട് നടത്തുന്ന ജനകീയ, സുഭിക്ഷാ ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകണമെന്ന ആവശ്യം പരിഗണനയിലാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അടൂർ ആനന്ദപ്പള്ളിയിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർഅദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി.
അടൂർ നഗരസഭ ചെയർമാൻ ഡി. സജി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധരപണിക്കർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. ശ്രീകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ജ്യോതികുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എം. മധു, വാർഡ് മെമ്പർ കെ.ആർ. രഞ്ജിത്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് പേരയിൽ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ രാജി പ്രസാദ്, ജില്ലാ സപ്ലൈ ഓഫീസർ എം. അനിൽ തുടങ്ങിയവർ പങ്കെടുത്തു.