കലഞ്ഞൂർ: പട്ടികജാതി ക്ഷേമസമിതി കൊടുമൺ ഏരിയ സമ്മേളനം ജില്ലാ ട്രഷറർ സി.എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം. മനോജ് കുമാർ അദ്ധ്യക്ഷനായി.സംഘാടക സമിതി ചെയർമാൻ എസ്.രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വിശ്വംഭരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ.ചന്ദ്രബോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി എ.എൻ സലീം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ.കെ.മോഹൻകുമാർ, വി.തങ്കപ്പൻപിള്ള, എ.ആർ.അജീഷ് കുമാർ, അഡ്വ.ആർ.ബി.രാജീവ് കുമാർ, എസ്.ഡി.ബോസ്, വിജു രാധാകൃഷ്ണൻ, പി.വി.ജയകുമാർ, വി. ഉന്മേഷ്, സി.സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഭിലാഷ് (പ്രസിഡന്റ്), കെ.ചന്ദ്രബോസ് (സെക്രട്ടറി), പി. കെ. വിജയൻ (ട്രഷറർ).