കോന്നി: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തിൽ പൊതുവിപണിയിലെ പൂഴ്ത്തിവയ്‌പ്പ് കരിഞ്ചന്ത, അമിതവില ഈടാക്കൽ, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, ഉപഭോക്താക്കൾക്ക് ബില്ല് നൽകാതിരിക്കൽ തുടങ്ങിയ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ജഗ്രത പദ്ധതിയുടെ ഭാഗമായി കോന്നി താലൂക്കിൽ നടന്ന സ്‌ക്വാഡ് പരിശോധനയിൽ ആറു കേസുകൾ കണ്ടെത്തി. മുൻ പരിശോധനയിൽ ബോധവൽക്കരണം നൽകിയിട്ടും ഉപഭോതാക്കൾക്ക് നൽകുന്ന പാക്കറ്റുകളിൽ പാക്കിംഗ് സ്ലിപ്പുകൾ ഇല്ലാതെ വിൽപ്പന നടത്തിയ സൂപ്പർമാർക്കറ്റിന്‌ 5000 രൂപ പിഴ ഈടാക്കി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ മൃണാൾസൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ലിജോ പൊന്നച്ചൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അബ്ദുൽ ഖാദർ, റേഷനിംഗ് ഇൻസ്‌പെക്ടർ മനോജ് മാത്യു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അസിസ്റ്റന്റ് ടി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.