ചെങ്ങന്നൂർ: ഞായറാഴ്ച വൈകിട്ട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ വീടിനടുത്ത് മദ്യപിച്ച് അബോധാവസ്ഥയിൽ കാണപ്പെട്ട ബാലകൃഷ്ണൻ (68) മരിച്ചു.. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കൃത്യമായ മേൽവിലാസം ലഭ്യമല്ലെന്നും പൊലീസ് പറഞ്ഞു. മോഷണക്കേസുകളിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. വിരലടയാളം പരിശോധിച്ചപ്പോഴാണ് ഇയാൾ നിരവധി മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തമിഴ്‌നാട് ഡിണ്ടിഗൽ, മാവേലിക്കര, പാലക്കാട് എന്നിവിടങ്ങളിൽ വിലാസങ്ങളുള്ളതായി പൊലീസ് പറയുന്നു.
മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.