1
ഫാ. ജോസ് കോട്ടക്കകത്ത് പെരുന്നാൾ കൊടി ഉയർത്തി.

മല്ലപ്പള്ളി : ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. ഫാ.ജോസ് കോട്ടക്കകത്ത് കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. ഫാ.ഷാജി ബെഹനാൻ , ഫാ. ഓസ്റ്റിൻ തെക്കേതിൽ എന്നിവർ സഹകാർമ്മികരായി . 24 വരെ എല്ലാദിവസവും കുർബാന .ഫാ. ചെറിയാൻ കോട്ടയിൽ, ഫാ.കോശി മണ്ണിൽ, ഫാ.ജോർജ് തേക്കടയിൽ, ഫാ.ജോർജ് നടുവിലേക്കളം, ഫാ.ഐസക് പാറപ്പള്ളി, ഫാ.ജോളി കരിമ്പിൻ എന്നിവർ കാർമ്മികരാകും.