മല്ലപ്പള്ളി : അളവ് തൂക്കം ഉപകരണങ്ങളിലെ കൃത്രിമവും വിലവിവരപട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തവർക്കെതിരെ കടുത്ത നടപടിയുമായി ലീഗൽ മെട്രോളജിയും , ഭക്ഷ്യ പൊതുവിതരണ വകുപ്പുകളും. വിവിധ സ്‌ഥാപനങ്ങളിലും വിവിധ ഗ്യാസ് ഏജൻസികളിലുമാണ് പരിശോധന നടത്തിയത്. വില വിവരപ്പട്ടിക കൃത്യമായിട്ട് എഴുതി പ്രദർശിപ്പിക്കാത്തതിനും അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം പുന:പരിശോധിപ്പിച്ച് മുദ്ര പതിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.