ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിക്ക് സ്വീകരണം നൽകും
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖയുടെ തിരുമൂലപുരം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവവും താലപ്പൊലി ഉത്സവവും ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 9ന് കലശപൂജ. 9.30ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിക്ക് സ്വീകരണം. 10ന് സച്ചിദാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ കമ്മിറ്റിയംഗം ശ്യാം ടി.തുകലശേരി അദ്ധ്യക്ഷത വഹിക്കും. ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.എൻ.മണിക്കുട്ടൻ സ്വാഗതവും കമ്മിറ്റിയംഗം ശശിധരൻ പുതുപ്പറമ്പിൽ നന്ദിയും പറയും. 11.30ന് ഇളനീർ അഭിഷേകം. കലശാഭിഷേകം. തുടർന്ന് പുഷ്‌പാഭിഷേകം. 12ന് മഹാനിവേദ്യം. ഒന്നിന് സമൂഹസദ്യ. 6.30ന് വിശേഷാൽ ദീപാരാധന. 6.45ന് താലപ്പൊലി ഘോഷയാത്ര തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. ഇരുവെള്ളിപ്ര പൊന്മേലിക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും. തുടർന്ന് വിശേഷാൽ ദീപാരാധന, മഹാകാണിക്ക, കൊടിയിറക്ക്.