കോഴഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഏഴാം വാർഡുതല സെമിനാറിൽ കോഴഞ്ചേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു . കെ.വി. മാത്യു കൊച്ചിയിൽ, അഡ്വ.എം.എ.കുര്യൻ, ഡോ.മാത്യു പി. ജോൺ, മിനി ശ്യാം,പി.ജെ ഏബ്രഹാം, രാജേഷ് കുളങ്ങര എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കവിത എസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സുനിത കുമാരി എന്നിവർ ക്ലാസ് എടുത്തു. ഗുണഭോക്താക്കൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.