20-pks
പി.കെ.എസ്. പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ പന്തളത്ത് ഉദ്ഘാടനം ചെയ്യുന്നു

പന്തളം.: പട്ടികജാതി ക്ഷേമസിമിതി (പി.കെ.എസ് ) പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്വകാര്യ മേഖലയിലും സാമുദായിക സംവരണം നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. . ഇന്ത്യയിൽ ഇന്നും പട്ടികജാതി വിഭാഗം കൊടിയ പീഡനത്തിനിരയാവുകയാണ്. കേന്ദ്ര ബഡ്ജറ്റിൽ പട്ടികജാതി വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങൾ ദളിത് വിഭാഗത്തിന് ലഭിക്കണമെന്ന് അവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എം.ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കുമാരൻ, ആർ. ജ്യോതികുമാർ, ബി.സത്യൻ, പി.ബി. ഹർഷകുമാർ, ലസിതാ നായർ, സി.എൻ. രാജേഷ്, കെ.വിശ്യംദാർ, വി.കെ.മുരളി, വി.വി. വിനോദ്, എം.കെ.മുരളി, അഡ്വ.സി.റ്റി. വിനോദ്, എ.ആർ. അജീഷ് കുമാർ, കെ.സുദൻ, എസ്. അരുൺ എന്നിവർ സംസാരിച്ചു. നാനാക്ക് ഓഡറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനം തുടർച്ച, ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്, എന്നിവ നടക്കും. വൈകിട്ട് നാലിന് പന്തളം ടൗണിൽ നടക്കുന്ന പൊതുസമ്മേളനം മുൻ എം.പി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യും.