പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 25 മുതൽ മേയ് ഒന്നുവരെ നടക്കും. ഇല്ലത്തപ്പൻകാവ് ജനാർദ്ദനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 25ന് രാവിലെ ആറിന് ഗണപതിഹോമം. 6. 30ന് വിഷ്ണുസഹസ്രനാമജപം, കൊടിയേറ്റ് . 7 .15 ന് ഭാഗവതപാരായണം. 11 45 ന് ഭാഗവത പ്രഭാഷണം . ഒന്നിന് അന്നദാനം. തുടർന്നുള്ള എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹവനം 6. 30ന് വിഷ്ണുസഹസ്രനാമജപം, . 7 .15ന് ഭാഗവതപാരായണം . 10ന് അവതാര പൂജ. 11 .45 ന് ഭാഗവതപ്രഭാഷണം. ഒന്നിന് അന്നദാനം. വൈകിട്ട് 6 30ന് നാമസങ്കീർത്തനം . ഭാഗവത പ്രഭാഷണം. മേയ് ഒന്നിന് രാവിലെ പൊങ്കാല. ഉച്ചകഴിഞ്ഞ് 2. 30 ന് അവഭൃഥസ്‌നാന ഘോഷയാത്ര. 6.30 ന് കൊടിയിറക്ക് .രാത്രി 10ന് നാടൻപാട്ട് . പുലർച്ചെ മൂന്നിന് എതിരേൽപ്പ് .ആപ്പിണ്ടിയും വിളക്കും, വലിയ കാണിക്ക.