ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി 26ന് നഗരസഭയിൽ വെച്ച് ഫയൽ അദാലത്ത് നടത്തും. നഗരസഭയിൽ പരാതി നൽകിയിട്ടും നാളിതുവരെ പരിഹാരം ലഭിച്ചിട്ടില്ലാത്തവർക്ക് അദാലത്തിൽ പങ്കെടുക്കാം. നഗരസഭയിൽ നിന്നും നൽകിയ കൈപ്പറ്റ് രസീത് സഹിതം 22ന് വൈകിട്ട് 5ന് മുൻപായി നഗരസഭ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.