ചെങ്ങന്നൂർ: അരീക്കര പത്തിശേരിൽ ഫാമിലി ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് ജയപ്രകാശ് സാദുപുരം അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ് തൊട്ടാവാടി, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. മേയ് 4ന് നടക്കുന്ന ട്രസ്റ്റ് വക ശിവക്ഷേത്രത്തിന്റെ പ്രതിഷ്ഠാവാർഷികം പൂർവാധികം ഭംഗിയായി നടത്തുവാൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികൾ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ജയപ്രകാശ് തൊട്ടാവാടി (പ്രസിഡന്റ്), കുറക്കോട്ടിൽ രാജേന്ദ്രൻ (വൈസ് പ്രസിഡന്റ്), ശശീന്ദ്രൻ (സെക്രട്ടറി), വിനോദ് കാവേരി (ട്രഷറർ) . പത്ത് അംഗ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.