കോന്നി: ഡി.വൈ എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വടംവലി മത്സരം നടത്തി. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സഗേഷ്.ജി.നായർ, ബി.നിസാം, എം.സി.അനിഷ്‌കുമാർ, എസ്.രാജേഷ്, രാജ്‌കുമാർ, സോഫി ബാലൻ, അബിൻകുമാർ, ഷാൻ ഹുസെൻ, വിഷ്ണു മോഹൻ, എസ്. കെ. ശ്രീഹരി, ഹരീഷ് മുകുന്ദ് എന്നിവർ സംസാരിച്ചു.