ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ 53-ാം മത് ജില്ലാ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് ഇ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ് മോഹൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് കെ.ആർ ശശി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി കലൈമണി കണക്ക് അവതരിപ്പിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് എസ്.മോഹൻ ആലപ്പുഴ, സെക്രട്ടറി പി.എസ് സുരേഷ് കുമാർ കുട്ടനാട്, ഖജാൻജി കലൈമണി ചെങ്ങന്നൂർ എന്നിവരെ തിരഞ്ഞെടുത്തു.