അടൂർ : അടൂരിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ പ്രസിഡന്റും സംഗീത് ഇലക്ട്രോണിക്സ് ഉടമയുമായ കണ്ണംകോട് ചിറ്റുണ്ടയിൽ ജയോ ഭവനിൽ ജി.തോമസ് (68) നിര്യാതനായി.സംസ്‌കാരം ഇന്ന് 12 ന് അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ യുഹന്നാൻ മാർ തേവോദേറോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. അടൂർ സെൻട്രൽ വൈസ്‌മെൻ ക്ലബ്, അടൂർ ലയൺസ് ക്ലബ് എന്നിവയുടെ മുൻ പ്രസിഡന്റും അടൂർ വൈ.എം.സി.എ, മർച്ചന്റ് അസോസിയേഷൻ എന്നിവയുടെ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ :മോളിക്കുട്ടി, മങ്ങാട് തേക്കുംവിളയിൽ കുടുംബാംഗമാണ്. മക്കൾ : ടിന്റു (കൊച്ചി), ജോർജ് തോമസ് (ജയോ ഡിസ്ട്രിബ്യൂട്ടേഴ്സ്), മരുമക്കൾ : ലിജു (ടെഡ് മറൈൻ, കൊച്ചി), ലിയ.