bjp
ജൽ ജീവൻ മിഷൻ ഗുണഭോക്തൃ സംഗമം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാപനദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കേന്ദ്രപദ്ധതികളുടെ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗുണഭോക്തൃ സംഗമം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി പ്രകാരം ഇതുവരെ രാജ്യത്തെ 9 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പുവഴി ശുദ്ധമായ ജലവിതരണത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധ ജലം ലഭിക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സർക്കാർ തുടങ്ങിയ പദ്ധതിയാണ് ജൽ ശക്തി അഭ്യാനെന്നും എം. വി ഗോപകുമാർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ മുഖ്യ പ്രഭാഷണം നടത്തി. ബി.കൃഷ്ണകുമാർ, കെ. ജി കർത്ത, അനീഷ് മുളക്കുഴ, കലാരമേശ്, സുഷമ ശ്രീകുമാർ, മനു കൃഷ്ണൻ, അജി. ആർ നായർ, പി.എ നാരായണൻ, മനു തെക്കേടത്ത്, ചന്ദ്രൻ പിളള, അനില മഹേശ്വരൻ, അഞ്ജു സുനിൽ, ബിജു ഇടക്കല്ലിൽ തുടങ്ങിയവർ സംസാരിച്ചു.