പത്തനംതിട്ട : വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല അപ്രന്റീസ് മേള നാളെ ചെന്നീർക്കര ഐ.ടി.ഐയിൽ സംഘടിപ്പിക്കും. ചെറുകിട വ്യവസായ സ്ഥാപനങ്ങളിലേക്കും ഗവൺമെന്റ് പബ്ലിക് ലിമിറ്റഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളിലേക്കും ഐ.ടി.ഐ പാസായ ട്രെയിനികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10ന് ഐ.ടി.ഐ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.